Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ചാര്‍മ്മിള വിവാഹമോചനം തേടി

ഏറ്റുമാനൂര്‍: സിനിമാനടി ചാര്‍മ്മിള ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുന്നു. ഇരുവരും പരസ്പരസമ്മതപ്രകാരം വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ ഹര്‍ജി നല്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച വിധി പറയും.

1997 ജൂണ്‍ ആറിനാണ് ചെന്നൈ സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടി ചാര്‍മ്മിളയും ഭര്‍ത്താവ് കോട്ടയം മുട്ടമ്പലം കാഞ്ഞിരക്കാട്ട് കൃഷ്ണകുമാറും വിവാഹിതരായത്. എഞ്ചിനീയറായ കൃഷ്ണകുമാര്‍ ഏതാനും സിനിമകളുടെ സഹസംവിധായകനായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കിയത്. ഒക്ടോബര്‍ 24 വ്യാഴാഴ്ച കോടതി ഇരുവരെയും വിളിപ്പിച്ചു. മാനസികവും ശാരീരികവുമായി തങ്ങള്‍ അകന്നുകഴിഞ്ഞെന്നും ഇനി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു. കേസില്‍ അന്തിമവിധി ഒക്ടോബര്‍ 31ന് ഉണ്ടാകും. അന്ന് ഇരുവരുടെയും അഞ്ചുവര്‍ഷം നീണ്ട വിവാഹബന്ധത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴും.

കാബൂളിവാല എന്ന ചിത്രത്തിലൂടെയാണ് ചാര്‍മ്മിള മലയാളികളുടെ പ്രിയങ്കരിയായ നടിയായത്. പിന്നീട് നടന്‍ ബാബു ആന്റണിയുമായി പ്രണയത്തിലായി. എന്നാല്‍ വിവാഹത്തിന് ബാബു ആന്റണി തയ്യാറല്ലെന്ന് വന്നതോടെ ചാര്‍മ്മിള ആത്മഹത്യയ്ക്ക് ശ്രമിച്ചു. അപ്പോഴേക്കും ചാര്‍മ്മിളയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാറിനെ വിവാഹം കഴിച്ചത്. ചെന്നൈയില്‍ താമസക്കാരനായ എ. മനോഹറിന്റെ മകളാണ് ചാര്‍മ്മിള.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+