കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളറ: അഞ്ച് പേര്‍ കൂടി മെഡി. കോളജ് ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് പേരെ കൂടി കോളറ ബാധിത പ്രദേശങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഒക്ടോബര്‍ 24 വ്യാഴാഴ്ച മാറ്റി. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോളറയാണെന്ന് സംശയിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 13 ആയി.

പുല്ലുവിള കൊച്ചുപള്ളിയില്‍ ഫിലോമിന (68), പുല്ലുവിള കിണറ്റടി വിളാകം വീട്ടില്‍ വിക്ടോറിയ, വിഴിഞ്ഞം അടിമലത്തുറയില്‍ അമല പുഷ്പം (63), വിഴിഞ്ഞം ചൊവര ക്രിസ്റഫര്‍ ജോസഫിന്റെ മകള്‍ ജിന്‍സി (ഒമ്പത് മാസം), പുതിയതുറ വലിയവിള പുത്തന്‍ വീട്ടില്‍ അനില്‍രാജ് (28) എന്നിവരെയാണ് വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളജ്, എസ് എ ടി ആശുപത്രികളിലേക്ക് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാറ്റിയ എട്ടു പേരില്‍ മൂന്ന് പേര്‍ക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അതിസാര ചികിത്സയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക വാര്‍ഡ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. അയ്യപ്പന്‍ അറിയിച്ചു. പുല്ലുവിള, പൂവാര്‍, വിഴിഞ്ഞം ഹെല്‍ത്ത് സെന്ററുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X