ഏഴിമല നാവിക അക്കാദമി 2004ല്‍
കോഴിക്കോട്: കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി 2004 ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഒക്ടോബര്‍ 25 വെള്ളിയാഴ്ച മലയാള മനോരമ സംഘടിപ്പിച്ച കോഴിക്കോട് വികസനം സെമിനാറില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഈയിടെ ദില്ലിയില്‍ വച്ച് കണ്ടിരുന്നു. ഏഴിമല നാവികഅക്കാദമിയുടെ ജോലികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹത്തില്‍ നിന്ന് ഉറപ്പുകിട്ടിയിരുന്നതായി ആന്റണി പറഞ്ഞു.
മാംഗ്ലൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലി ത്വരിതഗതിയില്‍ നടന്നുവരികയാണ്. ഇത് മലബാര്‍ മേഖലയിലെ വിനോദസഞ്ചാരസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications