Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം അടിയന്തിരമായി ഇറക്കി

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ചില്ലില്‍ പൊട്ടല്‍ വീണതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.

ഒക്ടോബര്‍ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്. 41 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാന്റ് ചെയ്ത ഉടനെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തേക്കിറക്കി.

വിമാനത്തിന്റെ ചില്ലിന്റെ പൊട്ടലിലൂടെ വായു അകത്തേക്ക് കയറി അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിമാനം വേഗം കുറച്ച് പരമാവധി താഴ്ത്തി പറപ്പിച്ച് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

അടിയന്തിര സാഹചര്യത്തെ നേരിടാന്‍ ഫയര്‍ എഞ്ചിനും ആംബുലന്‍സും വിമാനത്താവളത്തില്‍ തയ്യാറായുണ്ടായിരുന്നു.

മുംബൈയിലേക്കുള്ള യാത്രക്കാരെ പിന്നീട് ഒരു ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ അയച്ചു. കേടുപാട് വന്ന വിമാനം അറ്റക്കുറ്റപ്പണിയ്ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+