കരിപ്പൂര്‍-ദമാം, കരിപ്പൂര്‍-റിയാദ് വിമാനം
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദമാമിലേയ്ക്കും റിയാദിലേയ്ക്കും വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജെ. എന്‍. ഗോഗോയ് അറിയിച്ചു.
ഡിസംബറിലാണ് ദമാമിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത വേനല്‍ക്കാലത്ത് റിയാദിലേക്ക് സര്‍വീസ് ആരംഭിക്കും. ദുബായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഗോഗോയ് പറഞ്ഞു.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കോഴിക്കോട് വിമാനത്താവള സമിതിയും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാജ്യാന്തര ടെര്‍മിനലില്‍ എയര്‍ ഇന്ത്യയുടെ കൗണ്ടര്‍ ആരംഭിക്കും. സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്ക് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്- ഗോഗോയ് പറഞ്ഞു.












Click it and Unblock the Notifications