പാലക്കാട് ഹര്‍ത്താല്‍ ഭാഗികം
പാലക്കാട്: പട്ടികജാതി-വര്‍ഗ സംരക്ഷണ സമിതി പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഭാഗിക പ്രതികരണം.
സ്വകാര്യബസുകളൊന്നും ഓടുന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
രണ്ടിടത്ത് കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായി. എ ആര്‍ ക്യാമ്പിനടുത്തുവെച്ചും യാക്കര പാലത്തിന് അടുത്തുവെച്ചുമാണ് കല്ലേറുണ്ടായത്. പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.












Click it and Unblock the Notifications