വൃക്കതട്ടിപ്പ്: ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്ന്
കോഴിക്കോട്: കോഴിക്കോട് നടന്ന വൃക്കദാനതട്ടിപ്പില്‍ ഡോക്ടര്‍മാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ പങ്കില്ലെന്ന് ഐഎംഎ എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എത്തിക്സ് കമ്മിറ്റി കഴിഞ്ഞ രണ്ടു മാസമായി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ ഒക്ടോബര്‍ 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് റിപ്പോര്‍ട്ട് വിശദീകരിച്ചത്. നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോ മാനേജ്മെന്റോ അറിയാതെയാണ് വൃക്കതട്ടിപ്പ് നടന്നത്. - എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
വൃക്ക ദാതാക്കള്‍ സ്വമേധയാ ആണ് വൃക്കകള്‍ നല്കിയത്. അവര്‍ക്ക് വൃക്കദാനത്തെക്കുറിച്ച് നല്ല അറിവുമുണ്ടായിരുന്നു. പക്ഷെ ഈരംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ വൃക്കദാനം നിയമവിധേയമാക്കണം. വൃക്കദാതാക്കള്‍ക്ക് മാന്യമായ പ്രതിഫലം നല്കണമെന്നും എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications