Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക് കേരളത്തില്‍ കോടതി ഒരുക്കും

കൊച്ചി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണയ്ക്കായി കേരളത്തില്‍ പ്രത്യേക കോടതി ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. എറണാകുളത്തോ പാലക്കാട്ടോ മദനിയുടെ വിചാരണയ്ക്ക് മാത്രമായി കോടതി ഒരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മദനിയുടെ കേരളത്തിലുള്ള കേസുകളാണ് ഈ കോടതിയില്‍ വിചാരണ ചെയ്യുക. മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് വിട്ടുകിട്ടാന്‍ വേണ്ട നടപടിയെടുക്കാമെന്ന യുഡിഎഫ്തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മദനിയ്ക്ക് അനുകൂലമായി നീങ്ങുന്നത്.

മദനിക്കെതിരെ കേരളത്തില്‍ 32 കേസുകളുണ്ട്. ഇതില്‍ 23 കേസുകളില്‍ വിചാരണ നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ സര്‍ക്കാര്‍ പറയുന്നു. മദനിയെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ വര്‍ഗ്ഗീയകലാപം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. മദനിയുടെ വിചാരണ വേഗത്തിലാക്കണമെന്ന് ആഗ്രഹമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ പത്രികയില്‍ പറയുന്നു.

1998 മാര്‍ച്ച് 31ന് കലൂരിലുള്ള വീട്ടില്‍ നിന്നാണ് മദനിയെ അറസ്റ് ചെയ്തത്. നടക്കാവ് പൊലീസെടുത്ത കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്. 1998 ഏപ്രില്‍ ഒന്നിന് കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ മദനിയ്ക്ക് ജാമ്യം കിട്ടി. പക്ഷെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ഒളിപ്പിച്ച കേസിലാണ് തമിഴ്നാട് പൊലീസിലെ പ്രത്യേക വിഭാഗം മദനിയെ അറസ്റ് ചെയ്തത്. പിന്നീട് സേലം സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+