Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പലയിടത്തും കവര്‍ച്ച

കണ്ണൂര്‍: ഈയിടെ നടന്ന വലിയ മോഷണ പരമ്പരകളുടെ ഭീതി മായുംമുമ്പ് കണ്ണൂരില്‍ വീണ്ടും കവര്‍ച്ച. ജില്ലയില്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച രാത്രി വിവിധ സ്ഥലങ്ങളില്‍ മോഷണം നടന്നു.

കണ്ണൂര്‍ താളിക്കാവ്ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ച നടത്തിയത്. എത്ര തുക നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്ഷേത്രകമ്മിറ്റി ജനറല്‍ സെക്രട്ടറി തയ്യില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നിലെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും 300 രൂപ മോഷണം പോയി. വാഴയില്‍പുരയില്‍ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബൂത്ത്.

ഉരുവച്ചാല്‍ പഴശി ജംഷീറ മന്‍സിലില്‍ കെ.വി. ഹമീദിന്റെ വീട്ടിലും മോഷണം നടന്നു. ഏഴു പവന്‍ ആഭരണങ്ങളും വാച്ചും മോഷണം പോയി. കരുവഞ്ചാലില്‍ മടക്കാട് കവലയിലുള്ള പുതിയപുരതിയല്‍ രാജീവന്റെ എസ്ടിഡി ബൂത്തില്‍ നിന്ന് 2,000 രൂപ വിലയുള്ള ബാറ്ററിപ്പെട്ടിയും 1,000 രൂപയും മോഷണം പോയി. കുഞ്ഞിരാമന്റെ മിനര്‍വ ബേക്കറിയില്‍ നിന്നും 2,000 രൂപയുടെ സാധനങ്ങളും മോഷണം പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+