ശോഭനയ്ക്ക് വീണ്ടും നോട്ടീസ് അയയ്ക്കുന്നു
തിരുവനന്തപുരം: ശോഭനാ ജോര്‍ജ് എം എല്‍ എയ്ക്ക് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ കെ പി സി സി അച്ചടക്ക സമിതി തീരുമാനിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് ശോഭനയോട് വിശദീകരണം ആവശ്യപ്പെടുന്നത്.
നേരത്തെ കെ പി സി സി പ്രസിഡന്റ് മുരളീധരന്‍ ശോഭനയോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഷോ കോസ് നോട്ടീസിനുള്ള മറുപടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതില്‍ ഖേദിക്കുന്നുവെന്നാണ് ശോഭന മറുപടി നല്‍കിയത്. ഈ വിശദീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്ത അച്ചടക്കസമിതി വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതുകൊണ്ടാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്.
വ്യാജരേഖാക്കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ തല്‍ക്കാലം അതുമായി ബന്ധപ്പെട്ട് നടപടി വേണ്ടെന്നും അച്ചടക്ക സമിതി തീരുമാനിച്ചു.












Click it and Unblock the Notifications