കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് ആര്‍ ടി ഒ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയിന്റ് ആര്‍ ടി ഒ ഉള്‍പ്പെടെ ഏഴ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ സസ്പെന്റ് ചെയ്തു.

ജോയിന്റ് ആര്‍ ടി ഒമാരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുമായ 15 പേരെ സ്ഥലം മാറ്റാനും ഉത്തരവായി. ഇരിങ്ങാലക്കുടയിലെ ജോയിന്റ് ആര്‍ ടി ഒ എ. എ. പരീദാണ് സസ്പെന്‍ഷനിലായത്.

നേരത്തെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ റെയ്ഡില്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയ 53 ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X