കശ്മീര്‍: കോണ്‍ഗ്രസും പിഡിപിയും ധാരണയായി
ദില്ലി: ജമ്മു കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസും പി ഡി പിയും ധാരണയിലെത്തി.
മുഖ്യമന്ത്രിപദം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും പി ഡി പി പ്രസിഡന്റ് മുഫ്തി മുഹമ്മദ് സെയ്ദും തമ്മില്‍ ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും.
കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഗുമായും അര്‍ജുന്‍ സിംഗുമായും സെയ്ദ് നടത്തിയ ചര്‍ച്ചയില്‍ പൊതു മിനിമം പരിപാടിയെ കുറിച്ച് അന്തിമ ധാരണയിലെത്തി. ചര്‍ച്ച വിജയമാണെന്ന് അര്‍ജുന്‍സിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന നിലപാടില്‍ കോണ്‍ഗ്രസ് അയവ് വരുത്തിയതിനെ തുടര്‍ന്നാണ് പി ഡി പിയുമായി വീണ്ടും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിന് സാഹചര്യമൊരുങ്ങിയത്.












Click it and Unblock the Notifications