Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ലഖ്നോ: ഏട്ട് സ്വതന്ത്ര നിയമസഭാംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബഹുജന്‍ സമാജ്വാദി--ബിജെപി സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചതായി ഒക്ടോബര്‍ 25 വെള്ളിയാഴ്ച രാത്രിയാണ് എട്ട് സ്വതന്ത്രഅംഗങ്ങള്‍ പ്രഖ്യാപിച്ചത്.

403അംഗ നിയമസഭയില്‍ കഷ്ടി ഭൂരിപക്ഷം മാത്രമുള്ള മായാവതി സര്‍ക്കാര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മായാവതി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്ന കത്ത് എട്ട് അംഗങ്ങള്‍ ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയ്ക്ക് നല്കി.

മൂന്നു പേര്‍കൂടി തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ തല്ക്കാലം അവര്‍ മുന്നോട്ട് വന്നിട്ടില്ലെന്നും വിമത ഗ്രൂപ്പ് നേതാവ് രാജ ഭയ്യ പറഞ്ഞു. രാജ ഭയ്യ വിളിച്ചുചേര്‍ത്ത 16 സ്വതന്ത്രാംഗങ്ങളുടെ രഹസ്യയോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 203 പേരാണ് വേണ്ടതെങ്കില്‍ തങ്ങള്‍ക്ക് 216 പേരുടെ പിന്തുണയുണ്ടെന്ന് മുതിര്‍ന്ന ബിജെപി മന്ത്രി ലാല്‍ജി ടാണ്ടന്‍ പറഞ്ഞു. അതേ സമയം ഭൂരിപക്ഷം നഷ്ടപ്പെട്ട മായാവതി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് പറഞ്ഞു. തങ്ങള്‍ക്ക് 15 സ്വതന്ത്രരുടെ കൂടി പിന്തുണയുണ്ടെന്നും മുലായംസിംഗ് പറഞ്ഞു.

145 അംഗങ്ങളുള്ള സമാജ്വാദിപാര്‍ട്ടിക്ക് 25 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ കൂടി പിന്തുണയുണ്ട്. ബിഎസ്പിയിലെ തന്നെ കൂടുതല്‍ പേര്‍ തന്നോടൊപ്പം ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും മുലായം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+