കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി സര്‍ക്കാര്‍ ഭീഷണിയില്‍

  • By Staff
Google Oneindia Malayalam News

ലക്നൗ: ഒമ്പത് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ നേതൃത്വത്തിലുള്ള ബി സ് പി - ബി ജെ പി മന്ത്രിസഭ ഭീഷണിയിലായി.

സ്വതന്ത്ര എം എല്‍ എമാര്‍ മായാവതി സര്‍ക്കാരിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നത് അറിയിക്കുന്ന കത്ത് ഒക്ടോബര്‍ 25 വെള്ളിയാഴ്ച രാത്രി ഗവര്‍ണര്‍ വിഷ്ണു കാന്ത് ശാസ്ത്രിയ്ക്ക് നല്‍കി.

ചില ബി ജെ പി അംഗങ്ങളും മായാവതി സര്‍ക്കാരിനെതിരെ പടയൊരുക്കം നടത്തുന്നുണ്ട്. വിമത ബി ജെ പി എം എല്‍ എമാര്‍ക്ക് നേതൃത്വം നല്‍കുന്ന സി. രാമാശിഷ് റായിയെ ബി ജെ പിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.

സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായല്ല പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ ബി ജെ പിയ്ക്കുള്ളിലെ രാഷ്ട്രീയത്തിന് ഇരകളാണെന്നും അതിനാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നും സ്വതന്ത്ര എം എല്‍ എമാരുടെ നേതാവ് രഘുരാജ് പ്രതാപ് പറഞ്ഞു.

മന്ത്രിസഭയ്ക്ക് ഇപ്പോള്‍ 206 പേരുടെ പിന്തുണയാണുള്ളത്. 405 അംഗ നിയമസഭയാണ് യു പിയിലേത്. വിമത ബി ജെ പി എം എല്‍ എമാരും പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X