Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരണത്ത് റവന്യൂ സ്ക്വാഡിനെ ആക്രമിച്ചു

പത്തനംതിട്ട: നിയമവിരുദ്ധമായ മണല്‍വാരല്‍ തടയാനെത്തിയ എട്ട് ഉദ്യോഗസ്ഥരുള്‍പ്പെട്ട റവന്യൂ സ്ക്വാഡിനെ നിരണം വടക്കുംഭാഗത്ത് ആള്‍ക്കൂട്ടം ആക്രമിച്ചു.

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാമകൃഷ്ണപിളയുടെയും കോശി ജോണിന്റെയും നേതൃത്വത്തിലുള്ള സംഘം ഒക്ടോബര്‍ 24 വ്യാഴാഴ്ച രാത്രി മണല്‍വാരല്‍ തടയാനെത്തിയപ്പോഴാണ് ആക്രമമുണ്ടായത്. ലാസ്റ് ഗ്രേഡ് ജീവനക്കാരനായ പൊന്നപ്പനെ കൈയൊടിഞ്ഞ നലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നമ്പര്‍ പ്ലേറ്റുകളില്ലാത്ത 24 ലോറികള്‍ നിയമവിരുദ്ധമായി മണല്‍വാരുന്നുണ്ടെന്ന് സ്ക്വാഡ് അറിയിച്ചിട്ടും അനാസ്ഥ കാട്ടിയ പൊലീസ് ലോറികള്‍ കസ്റഡിയിലെടുത്തില്ലെന്ന് തിരുവല്ല ഡിവിഷണല്‍ ഓഫീസര്‍ എ. ടി. ജെയിസ് പറഞ്ഞു.

രാത്രി ഒമ്പത് മണിയോടെ ലോറികള്‍ പിടികൂടിയ സ്ക്വാഡിനെ നൂറോളം വരുന്ന ആള്‍ക്കൂട്ടം വളയുകയായിരുന്നു. പുലിക്കീഴ് പൊലീസ് സ്റേഷനില്‍ നിന്നും മൂന്ന് കോണ്‍സ്റബിള്‍മാരെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 11 മണിയോടെ തിരുവല്ലയില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി. ലോറി ഡ്രൈവര്‍മാര്‍ ലോറികള്‍ പൊലീസ് സ്റേഷനിലേക്കോ റവന്യു ഓഫീസിലേക്കോ കൊണ്ടുപോവാന്‍ തയ്യാറായില്ല. 11.30 ഓടെ സ്ക്വാഡ് സ്ഥലം വിട്ടു.

റവന്യു സ്ക്വാഡിന് പൊലീസ് മതിയായ സംരക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിരുവല്ല താലൂക്ക് ഓഫീസിലെയും റവന്യു ഡിവിഷണല്‍ ഓഫീസിലെയും ജീവനക്കാര്‍ വെള്ളിയാഴ്ച ജോലി ബഹിഷ്കരിച്ചു. കുറ്റക്കാരെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യു ജീവനക്കാര്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി.

അതേ സമയം റവന്യു സ്ക്വാഡിന് സംരക്ഷണം നല്‍കണമെന്ന് റവന്യു അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് തിരുവല്ല ഡി വൈ എസ് പി കെ. ശിവദാസന്‍ പറഞ്ഞു. നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ മിക്കതിലും മണലില്ലായിരുന്നുവെന്നും അതിനാല്‍ കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ശിവദാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+