കോളറ ഒമ്പത് പേര്‍ക്ക്
തിരുവനന്തപുരം: കോളറ ബാധിത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി പടരുന്നത് രണ്ട് മൂന്നാഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണവിധേയമാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒക്ടോബര്‍ 26 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
114 പേരെയാണ് വയറിളക്കം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഒമ്പത് പേര്‍ക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ കോളറ ബാധിച്ചവരാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കോളറ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നാല് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. രോഗം പടരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications