കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളജില്‍ കോളറ പടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ കോളറ പടരുന്നതായി സംശയം. ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിനി ഖദീജയ്ക്ക് കോളറബാധ കണ്ടതോടെയാണ് ഈ സംശയം ബലപ്പെട്ടത്.

ഇതോടെ ജനറല്‍ വാര്‍ഡില്‍ കഴിയുന്നവരില്‍ ആശങ്ക പരന്നിരിക്കുകയാണ്. കോളറ ബാധിച്ചവരെ മറ്റ് രോഗികളോടൊപ്പം കിടത്തിയതാണ് ആശുപത്രിയില്‍ വെച്ചും കോളറ പടരാന്‍ കാരണമായതെന്ന് പറയുന്നു. മെഡിക്കല്‍ കോളെജ് അധികൃതരുടെ ഈ നടപടിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ 25 വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 57 പേരെയാണ് വയറ്റിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗികളുടെ എണ്ണം ദിവസേന കൂടുന്നത് ആശങ്ക പരത്തിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X