കാമ്പസ് ചലച്ചിത്ര ശില്പശാല
തൃശൂര്‍: ഗ്രാഫിക്സ്ക്രിയേഷന്‍സ് സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാതലത്തില്‍ ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ഇവരുടെ കാമ്പസ് ചലച്ചിത്രോത്സവത്തോടനുബന്ധിച്ചാണ് ഈ ശില്പശാല.
നവമ്പര്‍ 1,2,3 തീയതികളില്‍ തൃശൂരില്‍ ജവഹര്‍ ബാലഭവനിലാണ് ശില്പശാല. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ജോര്‍ജ്ജ്, കമല്‍, ലാല്‍ ജോസ്, പ്രിയനന്ദനന്‍(സംവിധാനം), കെ.ജി. ജയന്‍, രാജീവ് രവി(ക്യാമറ), രവി കലവൂര്‍, കെ. ഗിരീഷ്കുമാര്‍ (തിരക്കഥ), വി. വേണുഗോപാല്‍, ബീനാ പോള്‍ (എഡിറ്റിംഗ്), ബി. ഹരികുമാര്‍(ശബ്ദലേഖനം), ജോണ്‍സണ്‍, ജോണ്‍ പി. വര്‍ക്കി (സംഗീതം), നേമം പുഷ്പരാജ്, ഗോകുല്‍ദാസ് (കലാസംവിധാനം), ബി. സതീശന്‍, സബിത ജയരാജ് (വസ്ത്രാലങ്കാരം), പട്ടണം റഷീദ് (മേക്കപ്പ്), എം.ജി. ശശി, പി. ബാലന്‍ (ഡോക്യുമെന്ററി) എന്നിവയില്‍ ക്ലാസ്സെടുക്കും.
ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30ന് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ഡയറക്ടര്‍, ഗ്രാഫിക്സ് ക്രിയേഷന്‍സ്, തൃശൂര്‍-12 എന്ന വിലാസത്തിലോ 0487-364515 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.












Click it and Unblock the Notifications