ജെ. എല്‍. ഗുപ്ത കേരള ഹൈക്കോടതി ചീഫ് ജസ്റിസ്
കൊച്ചി: പഞ്ചാബ്-ചണ്ഡീഗഢ് ഹൈക്കോടതിയിലെ ജസ്റിസ് ജെ. എല്‍. ഗുപ്തയെ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിച്ചു.
അറുപതുകാരനാണ് ജെ. എല്‍. ഗുപ്ത. നിയമബിരുദം നേടിയത് നേരത്തെയായതിനാല്‍ എന്‍റോള്‍ ചെയ്യാന്‍ 21 വയസ് വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ഗുപ്തയ്ക്ക്. 50-ാമത്തെ വയസില്‍ ഹൈക്കോടതി ജഡ്ജിയായി.
പഞ്ചാബിലെയും ഹരിയാനയിലെയും ചില സര്‍വകലാശാലകളുടെ അഭിഭാഷകനായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏറെ വൈദഗ്ധ്യമുള്ളയാളായിരുന്നു ഗുപ്ത. മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ കേസുകളും വാദിച്ചിട്ടുണ്ട്.
പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ്സിംഗ് ബാദല്‍, ബിയാന്ത്സിംഗ് എന്നിവര്‍ക്കെതിരായ കേസുകളിലെ ഗുപ്തയുടെ വിധി സുപ്രധാനമായിരുന്നു.












Click it and Unblock the Notifications