കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പടി വാങ്ങിയവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയ 15 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

എക്സൈസ്, പൊലീസ്, റവന്യൂ വകുപ്പുകളിലെ 15 ഉദ്യോഗസ്ഥരുടെ പേരുകളാണ് മണിച്ചന്റെ മാസപ്പടി ഡയറിയിലുണ്ടായിരുന്നത്. ഇവരെ പ്രതികളാക്കി വിജിലന്‍സ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. കേരള സിവില്‍ സര്‍വീസ് കണ്‍ട്രോള്‍ ആന്റ് അപ്പീല്‍ ചട്ടം അനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ.

അതേ സമയം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാസപ്പടി നല്‍കിയിട്ടില്ലെന്ന് മണിച്ചന്‍ മൊഴി നല്‍കിയത കേസ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മൊഴിച്ചനെ കണ്ട് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആദായനികുതിയില്‍ നിന്ന് ഒഴിവാകാന്‍ ഇവര്‍ക്കെല്ലാം പണം കൊടുത്തെന്ന് വെറുതെ എഴുതിയതാണെന്നാണ് മണിച്ചന്റെ മൊഴി.

ആദായനികുതി അധികൃതര്‍ക്ക് മണിച്ചന്‍ നല്‍കിയ രേഖയല്ലാതെ കേസിലെ പ്രതികള്‍ക്കെതിരെ മറ്റ് തെളിവുകളില്ല.

മണിച്ചന്റെ മാസപ്പടി ലിസ്റിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിജിലന്‍സ് നോട്ടീസ് അയച്ച രാഷ്ട്രീയ നേതാക്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മണിച്ചനില്‍ നിന്ന് ചില നേതാക്കള്‍ മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തിയ സി പി എം കമ്മിഷനിലെ മൂന്ന് നേതാക്കള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X