റെയില്‍വേ റിസര്‍വേഷന്‍ തകരാറില്‍
കൊല്ലം: ബിഎസ്എന്‍എല്‍ ഓഫീസര്‍മാരുടെ ചട്ടപ്പടി സമരത്തെ തുടര്‍ന്ന് റെയില്‍വെയുടെ റിസര്‍വേഷന്‍ സംവിധാനം രാജ്യവ്യാപകമായി തകരാറിലായി.
ഒക്ടോബര്‍ 23 ബുധനാഴ്ചയാണ് ബിഎസ്എന്‍എല്‍ ഓഫീസര്‍മാര്‍ സമരം തുടങ്ങിയത്. 23 മുതല്‍ തന്നെ റിസര്‍വേഷന്‍ ശൃംഖല തടസപ്പെട്ടുതുടങ്ങിയിരുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ചയായതോടെ ചില റെയില്‍വെ സ്റേഷനുകളില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സംവിധാനം സ്തംഭനത്തിലായി.
കേരളത്തിലെ വിവിധ റെയില്‍വെ സ്റേഷനുകളില്‍ ആയിരങ്ങള്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനാവാതെ മടങ്ങേണ്ടിവന്നു. കൊല്ലം, പുനലൂര്‍, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം, ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ റെയില്‍വെ സ്റേഷനുകളില്‍ റിസര്‍വേഷന്‍ സംവിധാനം സ്തംഭനത്തിലാണ്.
നേരത്തെ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് ഇപ്പോഴത്തെ സ്ഥിതി അറിയാനുമാവാത്ത സ്ഥിതിയാണ്. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ റെയില്‍വെ യാത്രക്കാര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാവും.












Click it and Unblock the Notifications