കണ്ണൂരില്‍ കോണ്‍ഗ്രസ് സുഖചികിത്സാകേന്ദ്രം
കണ്ണൂര്‍: കണ്ണൂരില്‍ സുഖചികിത്സയ്ക്കായി കേന്ദ്രം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തീരുമാനിച്ചു. മുന്‍ മന്ത്രി കെ.പി. നൂറുദ്ദീനാണ് ഈ സുഖചികിത്സാകേന്ദ്രത്തിന്റെ ചുമതല.
ആരോഗ്യ എന്നാണ് കേന്ദ്രത്തിന് പേരുനല്കിയിട്ടുള്ളത്. വിദേശ-ആഭ്യന്തര ടൂറിസ്റുകളെ ഉദ്ദേശിച്ചാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. സുഖചികിത്സയുള്പ്പെടെ എല്ലാ ആയുര്‍വേദ ചികിത്സകളും കേന്ദ്രത്തില്‍ ലഭ്യമാക്കും.
കണ്ണൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ പേരിലാണ് ഈ ചികിത്സാലയം രജിസ്റര്‍ ചെയ്തിരിക്കുന്നത്. നവമ്പര്‍ 11 തിങ്കളാഴ്ച ആരോഗ്യയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. സിപിഎമ്മിന്റെ കൈരളി ചാനലിന്റെ മാതൃകയില്‍ ഓഹരി വിറ്റ് മൂലധനം സ്വരൂപിച്ച് ചികിത്സാകേന്ദ്രവും റിസോര്‍ട്ടും തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആയിരം രൂപയുടെ ഓഹരികളാണ് വില്പക്കുന്നത്. 25,000 രൂപയ്ക്ക് മേലെ ഓഹരി വാങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണനയും ഇളവുകളും ലഭിക്കും.
പക്ഷെ ആരോഗ്യയിലും ഗ്രൂപ്പിന്റെ നിഴലാട്ടം കാണാം. എ ഗ്രൂപ്പിലുള്ളവരാണ് ഇതിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ കൂടുതല്‍ പേരും.