മോസ്കോ: ബന്ദികളെ മോചിപ്പിച്ചു
മോസ്കോ: റഷ്യയിലെ മോസ്കോ തിയേറ്ററില്‍ ചെച്നിയന്‍ തീവ്രവാദികള്‍ ബന്ദികളാക്കി വെച്ചവരെ ഒക്ടോബര്‍ 26 ശനിയാഴ്ച പുലര്‍ച്ചെ സൈന്യം മോചിപ്പിച്ചു. തീവ്രവാദികളുടെ നേതാവായ മവ്സാര്‍ ബറവേവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം ആറ് മണിയോടെയാണ് മോസ്കോ തിയേറ്ററിന് നേരെ സൈന്യം ആക്രമണം നടത്തിയത്. തുടര്‍ന്ന് 30 പേരുള്‍പ്പെടുന്ന റഷ്യന്‍ സൈനിക സംഘം തിയേറ്ററില്‍ കടന്നു.
സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ ബന്ദികളെ കൊല്ലാന്‍ തുടങ്ങി. 30 ബന്ദികളെ തീവ്രവാദികള്‍ കൊന്നു. 50 തീവ്രവാദികളില്‍ 32 പേരും സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ചെച്നിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കിയിരുന്നു. എണ്ണൂറോളം പേരെയാണ് തീവ്രവാദികള്‍ മോസ്കോ തിയേറ്ററില്‍ ബന്ദികളാക്കി വെച്ചത്.












Click it and Unblock the Notifications