ആസാമില്‍ 22 പേരെ തീവ്രവാദികള്‍ വധിച്ചു
ഗുവാഹതി: ആസാമില്‍ നാഷണല്‍ ഡമോക്രാറ്റിക് ഫ്രന്റ് ഒഫ് ബോഡോലാന്റില്‍ പെട്ട തീവ്രവാദികള്‍ 22 പേരെ ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ കൊല ചെയ്തു.
ഇന്ത്യാ-ഭൂട്ടാന്‍ അന്തര്‍ദേശീയ അതിര്‍ത്തിയിലെ ദാദ്ഗിരി ഗ്രാമത്തിലാണ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയത്. വീടുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.
ബീഹാറി മുസ്ലീങ്ങളും നേപ്പാളികളുമാണ് വധിക്കപ്പെട്ടത്. അതിര്‍ത്തി കടത്തി ഭൂട്ടാനിലേക്ക് ചരക്കുകള്‍ വ്യാപാരം നടത്തുന്നവരാണ് ഇവര്‍. നാഷണല്‍ ഡമോക്രാറ്റിക് ഫ്രന്റ് ഒഫ് ബോഡോലാന്റ് ഈ പ്രദേശത്ത് വളരെ സജീവമാണ്.
മറ്റൊരു സംഭവത്തില്‍ പാലത്തിനടിയില്‍ തീവ്രവാദികള്‍ വെച്ച ബോംബ് പൊട്ടി നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിക്കാന്‍ ബാസുഗോണ്‍ പൊലീസ് സ്റേഷനില്‍ നിന്ന് ദാദ്ഗിരി ഗ്രാമത്തിലേക്ക് പോവുകയായിരുന്ന പൊലീസ് സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍.












Click it and Unblock the Notifications