കശ്മീരില്‍ മുഖ്യമന്ത്രി പദം പങ്കിടും; മുഫ്തി ആദ്യം
ദില്ലി: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും പി ഡി പിയും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കും. പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സെയിദ് ജമ്മു കശ്മീരില്‍ ആദ്യത്തെ മൂന്ന് വര്‍ഷം മുഖ്യമന്ത്രിയാവും. പിന്നീടുള്ള മൂന്ന് വര്‍ഷം കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം.
കോണ്‍ഗ്രസില്‍ നിന്ന് ആരാവും മുഖ്യമന്ത്രിയാവുന്നതെന്ന് തീരുമാനിച്ചിട്ടില്ല. കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമാണ്.
അധികാരം പങ്കിടുന്നതു സംബന്ധിച്ച് ഡോ. മന്‍മോഹന്‍സിംഗും അര്‍ജുന്‍സിംഗും ചേര്‍ന്ന് തയ്യാറാക്കിയ ഫോര്‍മുല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച സോണിയയും മുഫ്തി മുഹമ്മദ് സെയിദും ചര്‍ച്ച നടത്തിയിരുന്നു.
ഉപമുഖ്യമന്ത്രി പദമുണ്ടാവുമെന്ന് സോണിയ അറിയിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് ഉപമുഖ്യമന്ത്രി സ്ഥാനമേല്‍ക്കില്ല.












Click it and Unblock the Notifications