പരസ്യ വിമര്‍ശനം നടത്തുന്നത് ഭീരുത്വം: ആന്റണി
തിരുവനന്തപുരം: നേതാക്കള്‍ പരസ്യ വിമര്‍ശനം നടത്തുന്നത് ഭീരുത്വമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ക്കെതിരെയും ഭരണം നയിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനമുണ്ടാവാം. അത് പറയേണ്ടത് പാര്‍ട്ടി വേദിയിലാണ്. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നത് ഭീരുത്വമാണ്.
ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഒക്ടോബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications