ആറളാം ഫാം ജാനുവും കൂട്ടരും കയ്യേറി
ഇരിട്ടി: ആദിവാസി ഗോത്രമഹാസാഭാ നേതാവ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ ആറളം ഫാം കയ്യേറി.
പൊലീസും ഫാം സുരക്ഷാ വിഭാഗവും തൊഴിലാളികളും ശക്തമായ സന്നാഹമേര്‍പ്പെടുത്തിയിട്ടും അവരെയെല്ലാം കബളിപ്പിച്ചാണ് ജാനുവും സംഘവും ഫാം കയ്യേറിയത്. ഫാമിനുള്ളിലെ കോളനി നിവാസികളും ഗോത്രമഹാസഭാ പ്രവര്‍ത്തകരുമായി എണ്ണൂറോളം ആദിവാസികള്‍ ഫാമിനകത്ത് ക്യാമ്പ് ചെയ്യുകയാണ്.
ആറളം ഫാം അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കയ്യേറുമെന്ന് ജാനു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ഒക്ടോബര്‍ 26 ശനിയാഴ്ച ശക്തമായ പ്രതിരോധ സന്നാഹമാണ് ഫാമിലേര്‍പ്പെടുത്തിയത്. ഫാമിന്റെ പ്രധാന കവാടവും മറ്റ് വഴികളും അടച്ചിട്ടെങ്കിലും വടപ്പറമ്പ് വഴി ഫാമിനുള്ളിലെ കൈതക്കൊല്ലി കോളനിയിലെത്തിയതോടെ പ്രതിരോധം പാഴാവുകയായിരുന്നു.
ആദിവാസികള്‍ ജാനുവിന് ചുറ്റും പ്രതിരോധ മതില്‍ തീര്‍ത്തിരിക്കുകയാണ്. കോളനിയ്ക്ക് ചുറ്റും പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ആദിവാസികള്‍ കുടില്‍ കെട്ടാനും മറ്റുമുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയിട്ടില്ല. പൊലീസ് മേധാവികളെയോ ഫാം അധികൃതരയോ കാണാന്‍ ജാനു വിസമ്മതിച്ചു.












Click it and Unblock the Notifications