കോളറ ബാധിച്ച് കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച കുഞ്ഞ് കോളറ ബാധിച്ച് മരിച്ചു.
വിഴിഞ്ഞം മുല്ലൂര്‍ പനവിള വരുത വീട്ടില്‍ സിന്ധു പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. സിന്ധുവിന് കോളറയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ നിന്നാണ് കുഞ്ഞിന് കോളറ ബാധിച്ചതെന്ന് കരുതുന്നു.
ഒരാഴ്ച മുമ്പാണ് പ്രസവ വേദനയെ തുടര്‍ന്ന് സിന്ധുവിനെ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23ന് സിന്ധു പ്രസവിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോളറയാണെന്ന് വ്യക്തമായി. തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി കുഞ്ഞിന് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications