അച്ചടക്ക നടപടി: തീരുമാനം ഒരാഴ്ചയ്ക്കകം
കണ്ണൂര്‍: പത്മജയ്ക്കും ടി. എച്ച്. മുസ്തയ്ക്കുമെതിരായ അച്ചടക്ക നടപടി സംബന്ധിച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഇരിട്ടിയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസിന് പത്മജ നല്‍കിയ മറുപടിയില്‍ അവ്യക്തതകളുണ്ട്. വ്യക്തമായ മറുപടി രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ടി. എച്ച്. മുസ്തഫയുടെയും മറുപടി ലഭിച്ചിട്ടുണ്ട്.
പത്മജയുടെ വ്യക്തമായ മറുപടി ലഭിച്ചുകഴിഞ്ഞാല്‍ അച്ചടക്ക സമിതി ഇതുസംബന്ധിച്ച് തീരുമാനമെടുക്കും- മുരളി പറഞ്ഞു.












Click it and Unblock the Notifications