കര്‍ണാടകം വെള്ളം വിട്ടു കൊടുത്തു തുടങ്ങി
ബാംഗ്ലൂര്‍: കാവേരി ജലസംഭരണികളില്‍ നിന്നും തമിഴ്നാടിന് കര്‍ണാടകം വെള്ളം വിട്ടുകൊടുത്തുതുടങ്ങി. ഒക്ടോബര്‍ 28 ഞായറാഴ്ച വൈകീട്ടോടെയാണ് വെള്ളം വിട്ടുകൊടുത്തു തുടങ്ങിയത്.
ശക്തമായ പൊലീസ് കാവലിലാണ് വെള്ളം വിട്ടുകൊടുക്കുന്നത്. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വെള്ളം വിട്ടുകൊടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
സുപ്രിം കോടതിയുടെ വിമര്‍ശമുണ്ടായതിനെ തുടര്‍ന്ന് വെള്ള വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ണാടകയ്ക്കെതിരെ തമിഴ്നാട് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളില്‍ തിങ്കളാഴ്ചയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിക്കുന്നത്.












Click it and Unblock the Notifications