ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന്
ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെയിംസ് ലിംഗ്ദൊ പറഞ്ഞു.
ദില്ലിയില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ലിംഗ്ദൊ ഇത് വെളിപ്പെടുത്തിയത്. വോട്ടെണ്ണല്‍ ഡിസംബര്‍ 15 ന് നടക്കും. താമസം മാറിയ ഒട്ടേറെ സമ്മതിദായകരുടെ പേരുകള്‍ പുതിയ വിലാസം ചേര്‍ത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലിംഗ്ദൊ പറഞ്ഞു.
കണ്ടെത്താനാവാത്ത ആളുകളുടെ പേരുകള്‍ താല്കാലികമായി ചേര്‍ത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം കമ്മിഷന്‍ തുടരുകയാണ്. കണ്ടെത്തികഴിഞ്ഞാല്‍ ഇവര്‍ക്കും വോട്ട് രേഖപ്പെടുത്താനാവും.












Click it and Unblock the Notifications