Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍ ഐടി മേള തുടങ്ങി

ബാംഗ്ലൂ: അഞ്ചു ദിവസം നീളുന്ന ബാംഗ്ലൂര്‍ ഐടി മേള തുടങ്ങി. ഐടി രംഗത്ത് എല്ലാമേഖലയിലും ആധിപത്യം നേടണമെങ്കില്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്ന് മേള ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു.

ഹാര്‍ഡ്വെയര്‍, എംബഡഡ് സിസ്റം, ഡിസൈന്‍ ആന്റ് ഇന്റഗ്രേഷന്‍ എന്നീ മേഖലയിലും ഇന്ത്യ നേതൃത്വസ്ഥാനത്തേക്ക് ഉയരേണ്ടതുണ്ട്. സോഫ്റ്റ്വെയറില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഭാവിയിലേക്ക് ഉതകുന്ന നല്ല തന്ത്രമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്വെയര്‍, ഹാര്‍ഡ് വെയര്‍ രംഗത്ത് ഗുണനിലവാരം പുലര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. സപ്തംബര്‍ 11ന് ശേഷം വികസിത രാജ്യങ്ങളിലെ ഐടി കമ്പനികള്‍ നേരിട്ടത്രയും പ്രതിസന്ധി ഇന്ത്യയിലെ കമ്പനികള്‍ അനുഭവിച്ചില്ല. സാമ്പത്തികമായി കൂടുതല്‍ സംഭാവനകള്‍ നല്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ രംഗത്തിന് കൂടുതല്‍ കരുത്തോടെ നിലനില്ക്കാന്‍ കഴിയുമെന്ന പാഠമാണ് ഇതില്‍ നിന്നും നമ്മള്‍ പഠിച്ചത്. സോഫ്റ്റ്വെയര്‍ കമ്പനികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജാര്‍ഖണ്ഡിലും ബീഹാറിലും ഐടി രംഗം വളര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ കമ്പനികളോട് ആഹ്വാനം ചെയ്തു.

ഇന്ത്യയെ വികസിത രാജ്യമായി വളര്‍ത്തണമെങ്കില്‍ സാമ്പത്തികമായി കരുത്തു നേടണം. മത്സരത്തെ അതിജീവിച്ചാല്‍ മാത്രമേ സാമ്പത്തികമായി മുന്നേറാന്‍ കഴിയൂ. മത്സരത്തെ അതിജീവിക്കണമെങ്കില്‍ അറിവുനേടേണ്ടതുണ്ട്. അറിവിന് നല്ല സാങ്കേതികമായ അടിത്തറയുണ്ടാകണം. ഇതിന് നല്ല മൂലധനവും അടിസ്ഥാനസൗകര്യങ്ങളും വേണം. രാജ്യത്തെ ഉടനീളം സാമ്പത്തികമായി കരുത്തുറ്റതാക്കാന്‍ നമ്മള്‍ കൂടുതല്‍ വിയര്‍ത്തധ്വാനിക്കേണ്ടതുണ്ട്. - അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ടി.എന്‍. ചതുര്‍വേദി, കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, യുകെയിലെ ഇ-കൊമേഴ്സ് മന്ത്രി സ്റീഫന്‍ ടിംസ്, മൗറീഷ്യസ് ഐടി മന്ത്രി ദീല്‍ചന്ദ് ജീഹ എന്നിവരും പങ്കെടുത്തു.

17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഐടി മേളയാണ് ബാംഗ്ലൂരില്‍ നടക്കുന്നത്. മേള നവമ്പര്‍ ഒന്നിന് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+