കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: ക്രിസ്തീയ പുരോഹിതന്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാനഭംഗകേസില്‍ ക്രിസ്തീയ പുരോഹിതന്‍ അറസ്റിലായി.

20 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 30 വയസ്സുള്ള കെ വര്‍ഗ്ഗീസ് എന്ന പുരോഹിതനെയാണ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം വെള്ളറട പൊലീസ് അറസ്റ് ചെയ്തത്.ഇന്ത്യന്‍ പീനല്‍ കോഡ് 376 അനുസരിച്ചാണ് അറസ്റ്. ഇദ്ദേഹത്തെ ഒക്ടോബര്‍ 27 ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ ചെമ്പൂരിലെ കാപ്പിയോട് പള്ളിയിലെ പുരോഹിതനാണ് വര്‍ഗ്ഗീസ് . പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ വര്‍ഗ്ഗീസ് പെണ്‍കുട്ടിയുമായി പിന്നീട് ലൈഗികവേഴ്ചയില്‍ ഏര്‍പ്പെട്ടതായാണ് കേസ്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വര്‍ഗ്ഗീസ് ഒളിവില്‍ പോയി. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട് വര്‍ഗ്ഗീസിന്. പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദനം നല്‍കിയാണ് ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി.പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രത്യേക പൊലീസ് സംഘമാണ് പത്തനംതിട്ടയിലെത്തി ഫാദര്‍ വര്‍ഗ്ഗീസിനെ അറസ്റ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X