ഏഷ്യാഡ് ജേതാക്കള്‍ക്ക് സ്വീകരണം നല്കി
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ 28 തിങ്കളാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് അവാര്‍ഡുകള്‍ നല്കിയത്.
800 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയ കെ.എം. ബീനാമോള്‍ക്ക് 6.12 ലക്ഷം നല്കി. ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടിയ അഞ്ജു ബോബി ജോര്‍ജ്ജിന് മൂന്നു ലക്ഷവും ഹൈജമ്പില്‍ വെള്ളി നേടിയ ബോബി അലോഷ്യസിന് രണ്ടു ലക്ഷവും മുഖ്യമന്ത്രി സമ്മാനിച്ചു.
കേരളത്തില്‍ അധികം വൈകാതെ സിന്തറ്റിക് ട്രാക്കുകള്‍ നിര്‍മ്മിക്കും. ഇതിനാവശ്യമായ തുക അടുത്ത ബജറ്റില്‍ നീക്കവയ്ക്കും. - മുഖ്യമന്ത്രി വാഗ്ദാനം നല്കിയപ്പോള്‍ കായികതാരങ്ങള്‍ നിറഞ്ഞ കൈയടിയോടെ അതേറ്റുവാങ്ങി. ചടങ്ങില്‍ സ്പോര്‍ട്സ് മന്ത്രി കെ. സുധാകരന്‍ അധ്യക്ഷനായിരുന്നു.
നേരത്തെ ഏഷ്യാഡ് മെഡലുകള്‍ നേടിയ അത്ലറ്റുകളെ തുറന്ന ജീപ്പിലാണ് സ്വീകരണവേദിയിലേക്ക് കൊണ്ടുവന്നത്. റോഡരികില്‍ ഏഷ്യാഡ് ജേതാക്കളെ സ്വീകരിക്കാന്‍ സ്കൂള്‍കുട്ടികളും നൂറുകണക്കിന് ജനങ്ങളും കാത്ത്നിന്നു.
പിന്നീട് മാതൃഭൂമിയും ജേതാക്കള്‍ക്ക് സ്വീകരണം നല്കി. സെന്റ് ജോസഫ്സ് സ്കൂളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ തിരുവനന്തപുരം രാജകുടുംബത്തിലെ സേതു ലക്ഷ്മീബായി സമ്മാനങ്ങള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications