ബീനച്ചി ഫാമില്‍ മധ്യപ്രദേശിന് അവകാശവാദം
ഭോപാല്‍: വയനാട് ജില്ലയിലെ ബീനച്ചി ഫാമില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നു. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഫാമിന്മേല്‍ അവകാശവാദമുന്നയിക്കുന്നത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഗ്വാളിയോറിലെ രാജകുടുംബമായ സിന്ധ ്യമാര്‍ സ്ഥാപിച്ച പ്രൊവിഡന്റ് ഫണ്ട് കമ്പനി രാജവാഴ്ച നിലനില്‍ക്കുന്ന കാലത്ത് വാങ്ങിയതാണ് വയനാട്ടിലെ ബീനച്ചി ഫാം. ഇപ്പോഴും നിലനില്‍ക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥത മധ്യപ്രദേശ് സര്‍ക്കാരിനാണ്.
18-ാം നൂറ്റാണ്ടിലാണ് കമ്പനി സ്ഥലം വാങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായിയിരുന്നു ഇത്. കമ്പനി മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായതിനാല്‍ വയനാട്ടിലെ ഫാമും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം.
ഫാമിലുള്ള അവകാശവാദം പിന്‍വലിക്കണെന്നും ഇതുസംബന്ധിച്ച് കോടതിയിലുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി എ. കെ. ആന്റണി മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ്സിംഗിന് കത്തെഴുതിയത്. എന്നാല്‍ ഫാമിന്മേലുള്ള അവകാശവാദം പിന്‍വലിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications