Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിസാരം: 150 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കോളറ ബാധിത പ്രദേശങ്ങളില്‍ നിന്ന് അതിസാരം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 150 ആയി.

അതിസാരം പിടിപെട്ട 56 പേരെയാണ് ഒക്ടോബര്‍ 27 ഞായറാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച 63 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു.

അതിസാരം പിടിപെട്ടവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. പാങ്കോട് വാഴിച്ചല്‍ കൃഷ്ണകുമാറിന്റെ ഭാര്യ മഞ്ജു (28) വിനെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായ മഞ്ജുവിന് കോളറയുണ്ടെന്ന് സംശയിക്കുന്നു.

തിരുവല്ലം, വിഴിഞ്ഞം, ചൊവര, അടിമലത്തുറ, പുല്ലുവിള, കരിങ്കുളം, പുതിയതുറ, പെരുമാതുറ, മൈലക്കര, പാലോട് പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ രോഗികളുമെത്തുന്നത്.

തീരപ്രദേശങ്ങളില്‍ നിന്നും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും കോളറ പടരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

കോളറ തടയാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഗ്രാമവികസനമന്ത്രി സി. എഫ്. തോമസ് അറിയിച്ചു. കോളറ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ടാങ്കറുകളിലൂടെ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്തുകള്‍ക്ക് 41 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു.

നാട്ടുകാര്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന ഗംഗയാര്‍ കനാല്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കും. സമഗ്ര ശുചീകരണ പദ്ധതിയുടെ ഭാഗമായി കക്കൂസുകള്‍ കെട്ടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+