കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് നയത്തിനെതിരെ കരുണാകരന്‍

  • By Super
Google Oneindia Malayalam News

കൊല്ലം: ആന്റണിയുടെ പൊലീസ് നയത്തിനെതിരെ കരുണാകരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഒക്ടോബര്‍ 28 തിങ്കളാഴ്ച കൊല്ലത്ത് ബേബി ജോണിന്റെ ജന്മദിനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കരുണാകരന്‍.

കെഎസ്യു സംസ്ഥാനപ്രസിഡന്റിനെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ കെ. കരുണാകരന്‍ പൊട്ടിത്തെറിച്ചു. കെഎസ്യു പ്രസിഡന്റിനെ മര്‍ദ്ദിച്ചൊതുക്കിയാണോ കേരളത്തില്‍ പൊലീസ് നയം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.- കരുണാകരന്‍ ചോദിച്ചു.

കരുണാകരന്‍ കോണ്‍ഗ്രസ് വേദികളില്‍ വിമര്‍ശനമുന്നയിക്കാതെ പുറത്ത് വിമര്‍ശനം നടത്തുന്നതായുള്ള ആന്റണിയുടെ പരാമര്‍ശത്തെയും കരുണാകരന്‍ ചോദ്യംചെയ്തു. എനിക്ക് ആരെയും ഭയമില്ല. മരിക്കുവോളം കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി ഞാന്‍ പ്രവര്‍ത്തിക്കും. ആവശ്യമായാല്‍ അകത്തും പുറത്തും ഇനിയും വിമര്‍ശനമുന്നയിക്കും.- കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X