കെഎസ്യു പ്രസിഡന്റിന് പൊലീസ് മര്‍ദ്ദനം
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.വിശ്വനാഥിനെ പൊലീസ് മര്‍ദ്ദിച്ചു. കൊല്ലം എസ്എന്‍ കോളെജില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലാണ് വിശ്വനാഥിന് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനമേറ്റ വിശ്വനാഥിനെയും മറ്റ് ഏതാനും കെഎസ്യു ജില്ലാ നേതാക്കളെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം എസ്എന്‍ കോളെജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടയില്‍ ഒരു ഐഎന്‍ടിയുസി പ്രവര്‍ത്തകനെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കെഎസ്യു പ്രവര്‍ത്തകര്‍ അത് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്.
പൊലീസ്നയത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ വിമര്‍ശനം ഉയരുന്നതിനിടയിലാണ് കെഎസ്യു നേതാവിനെതിരായ പൊലീസിന്റെ ലാത്തിവീശല്‍.












Click it and Unblock the Notifications