നേത്രാവതിയില്‍ കവര്‍ച്ച
കണ്ണൂര്‍: തീവണ്ടിക്കൊള്ള തടയാന്‍ മിന്നല്‍ സേനയെ നിയോഗിച്ചതോടെ മോഷ്ടാക്കള്‍ കേരളത്തിലെ വടക്കന്‍ജില്ലകളില്‍ നിന്നും അവരുടെ ശ്രദ്ധ കൊങ്കണിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസിലെ ഒരു യാത്രക്കാരിയുടെ പക്കല്‍ നിന്നും കൊങ്കണില്‍ വച്ച് 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
കങ്കനാടിനും കാര്‍വാറിനുമിടയില്‍വച്ചായിരുന്നു മോഷണം. മുംബൈയില്‍ കോളെജ് ലക്ചററായ കായംകുളം സ്വദേശി മോഹനന്റെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഹനനും കുടുംബവും അവധിയ്ക്ക് മുംബൈയില്‍ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴായിരുന്നു മോഷണം. ബാഗ് മുറിച്ച് ഏകദേശം 12 പവന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.












Click it and Unblock the Notifications