ടൂറിസം മേഖല വീണ്ടും സജീവമാവുന്നു
തിരുവനന്തപുരം: സപ്തംബര്‍ 11ലെ യു എസിലെ ഭീകര ആക്രമണത്തിന് ശേഷം മാന്ദ്യത്തിലായ കേരളത്തിലെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമാവുന്നു. കേരളത്തിലെത്തുന്ന വിദേശത്തു നിന്നുള്ളവിനോദ സഞ്ചാരികളുടെ എണ്ണം കൂടിത്തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടനില്‍ നിന്നും വരുന്ന ചാര്‍ട്ടേഡ് വിമാനം നവംബര്‍ രണ്ടിന് തിരുവനന്തപുരത്തെത്തും. മുന്നൂറോളം വിനോദസഞ്ചാരികളാണ് കേരളത്തിലെത്തുന്നത്.
ബ്രിട്ടനിലെ ഗാത്വികില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. ബഹ്റിനില്‍ വിമാനം കുറച്ചു സമയത്തേക്ക് നിര്‍ത്തിയിടും.
16 ദിവസത്തെ വിനോദസഞ്ചാരത്തിനായാണ് വിദേശികള്‍ കേരളത്തിലെത്തുന്നത്. പൊന്‍മുടിയും കന്യാകുമാരിയും കുമരതവും മൂന്നാറും തേക്കടിയും കൊച്ചിയും വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കും.
തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചുപോവുന്നതിനായി ഇവര്‍ തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications