കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമ്പ്യൂട്ടര്‍ യൂറോപ്യന്‍ വിപണിയില്‍

  • By Super
Google Oneindia Malayalam News

മിലാന്‍ (ഇറ്റലി): ഇന്ത്യ വികസിപ്പിച്ചെടുത്ത സിമ്പ്യൂട്ടര്‍ യൂറോപ്യന്‍ വിപണിയിലെത്തി.കേന്ദ്ര വിനിമയ-വിവരസാങ്കേതികവിദ്യാ മന്ത്രി പ്രമോദ് മഹാജന്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന എസ്എംഎയു 2002ലെ ഇന്ത്യാ പവലിനിയനിലാണ് സിമ്പ്യൂട്ടര്‍ ഔപചാരികമായി യൂറോപ്യന്‍ വിപണിയ്ക്ക് പരിചയപ്പെടുത്തിയത്.

ഇറ്റാലിയന്‍ സാങ്കേതികവിദ്യാ മന്ത്രി ഡോ. ലുസിയോ സ്റാന്‍സയുമായി പ്രമോദ് മഹാജന്‍ ചര്‍ച്ച നടത്തി. ഇ-ഗവേണന്‍സിന്റെ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

വിവരസാങ്കേതികവിദ്യാ മേഖലയില്‍ ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് മഹജാന്‍ ചര്‍ച്ചയില്‍ വിശദീകരിച്ചു.

ഇറ്റാലിയന്‍ കമ്പനികള്‍ വിവരസാങ്കേതിക വിദ്യാ മേഖലയില്‍ കൂടുതലായി നിക്ഷേപം നടത്താന്‍ തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X