ബോംബ് ഭീതി: ബ്രിട്ടീഷ് വിമാനം ദില്ലിയിലിറക്കി
ദില്ലി: ബോംബ് ഭീതിയെ തുടര്‍ന്ന് സിങ്കപ്പൂരില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനം ദില്ലിയില്‍ അടിയന്തിരമായി ഇറക്കി.
വിമാന ജീവനക്കാര്‍ സംശയകരമായ നിലയില്‍ കണ്ട ഒരു പാക്കറ്റില്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്.
ഒക്ടോബര്‍ 29 ചൊവാഴ്ച രാത്രി 1.20നാണ് സംശയകരമായ നിലയില്‍ കണ്ട പാക്കറ്റ് ബോംബ് ഭീതി ഉയര്‍ത്തിയത്. ദില്ലി വിമാത്താവളത്തിലെ കണ്‍ട്രോള്‍ റൂമില്‍ പൈലറ്റ് വിവരമറിയിച്ചു. തുടര്‍ന്ന് രണ്ട് മണിയോടെ വിമാനം ദില്ലി വിമാനത്താവളത്തിലിറക്കി.
വിമാനത്തിലെ 199 യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനം പരിശോധിച്ചു. പാക്കറ്റ് പരിശോധിച്ചപ്പോള്‍ കണ്ടത് ടൂത്ത് ബ്രഷ്കളും സോക്സുകളും മറ്റുമാണ്. ബ്രിട്ടീഷ് എയര്‍വെയ്സിന്റെ പാക്കറ്റായിരുന്നു ഇത്.
യാത്രക്കാര്‍ക്ക് താത്കാലിക വിസ നല്‍കി. അവര്‍ ചൊവാഴ്ച വൈകുന്നേരത്തോടെ ഇതേ വിമാനത്തിലോ മറ്റൊരു വിമാനത്തിലോ ലണ്ടനിലേക്ക് തിരിക്കും.












Click it and Unblock the Notifications