കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് പലിശ കുറച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശനിരക്കാണ് റിസര്‍വ് ബാങ്ക് കുറച്ചത്. ഇതനുസരിച്ച് മറ്റ് വാണിജ്യ ബാങ്കുകള്‍ ഇനി പലിശ കുറയ്ക്കം.

ആറര ശതമാനത്തില്‍ നിന്ന് ആറേകാല്‍ ശതമാനമായാണ് പലിശ കുറച്ചത്.

പലിശ നിരക്കുകള്‍

  • ബാങ്ക് റേറ്റ് ആറര ശതമാനത്തില്‍ നിന്ന് ആറേകാലാക്കി. ഇത് ഒക്ടോബര്‍ 29 ചൊവാഴ്ച മുതല്‍ ഫലത്തില്‍ വരും.
  • ബാങ്ക് റേറ്റ് എന്നത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ അളവുകോലാണ് എന്ന് പറയാം
  • റിപോ റേറ്റ് അഞ്ചേമുക്കാല്‍ ശതമാനത്തില്‍ നിന്ന് അഞ്ചര ശതമാനമാക്കികുറച്ചു. ഈ നിരക്കിനാണ് റിസര്‍വ് ബാങ്ക് ഒരുദിവസത്തേയ്ക്ക് പണം വായ്പ വാങ്ങിയ്ക്കുക. ഒക്ടോബര്‍ 30 ന് ഇത് നിലവില്‍ വരും.
  • ബാങ്കുകളുടെ ധന ആസ്തി അനുപാതം അഞ്ചു ശതമാനത്തില്‍ നിന്ന് നാലേമുക്കാല്‍ ശതമാനമായാണ് കുറച്ചത്.
  • പണപ്പെരുപ്പം നാല് ശതമാനമായിരിയ്ക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തിന് തുല്ല്യമാണ്.
  • കാര്‍ഷീക ഉല്പാദനം ഈ വര്‍ഷം ഒന്നര ശതമാനം കണ്ട് കുറയുമെന്നാണ് കണക്കാക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X