ആയുര്‍വേദ കോണ്‍ഗ്രസ് നാളെമുതല്‍
കൊച്ചി: ലോക ആയുര്‍വേദ കോണ്‍ഗ്രസും ഹെര്‍ബര്‍ ട്രേഡ് ഫെയറും ഒക്ടോബര്‍ 30 മുതല്‍ കൊച്ചിയില്‍ നടക്കും.
ആയുര്‍വേദ ഉല്പന്നങ്ങള്‍, മരുന്ന് ചെടികള്‍, ആയുര്‍വേദ ചികിത്സാവിധികള്‍ എന്നിവയുടെ പ്രദര്‍ശനമാണ് ഫെയറില്‍ ഉദ്ദേശിയ്ക്കുന്നത്. ആയുര്‍വേദ കോണ്‍ഗ്രസില്‍ വിവിധ വിദഗ്ദര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കും. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി ഒ രാജഗോപാല്‍ മേള ഉത്ഘാടനം ചെയ്യും. നവംബര്‍ നാലുവരെയാണ് മേള. വിവിധ മന്ത്രിമാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമേ ആയുര്‍വേദ വ്യവസായ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍, മരുന്ന് ചെടി കൃഷിക്കാര്‍, ചെടി വില്പനക്കാര്‍, ടിഷ്യൂ കള്‍ച്ചര്‍ നടത്തുന്നവര്‍ ആയുര്‍വേദ രംഗത്ത് വേണ്ട യന്ത്രങ്ങളും മറ്റും ഉണ്ടാക്കുന്നവര്‍, പുസ്തക പ്രസാധകര്‍ എന്നിവരും മേളയിലും പ്രദര്‍ശനത്തിലും പങ്കെടുക്കുന്നുണ്ട്.
മേളയില്‍ പങ്കെടുക്കാനായി ശ്രീലങ്കയില്‍ നിന്ന് 30 അംഗങ്ങള്‍ എത്തിക്കഴിഞ്ഞു.












Click it and Unblock the Notifications