Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണിനായി തിരക്ക്

തിരുവനന്തപുരം: ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനായി തിരക്ക് തുടരുന്നു.

ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ സൗകര്യം തുടങ്ങിയ ദിവസം തിരുവനന്തപുരത്താണ് ആദ്യം തിരക്ക് ഉണ്ടായത്. ഒക്ടോബര്‍ 23 നായിരുന്നു അത്. പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. തിരുവനന്തപുരത്ത് 23 ന് മാത്രം 3000 കണക്ഷനുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ വിറ്റു.

ഒക്ടോബര്‍ 28 തിങ്കളാഴ്ച കോഴിക്കോട്ടും വന്‍ തിരക്കാണ് ഉണ്ടായത്. ഇവിടെയും ഒറ്റ ദിവസം കൊണ്ട് 3000 അപേക്ഷകള്‍ വിറ്റു. എന്നാല്‍ അപേക്ഷയുടെ ഫോട്ടോ കോപ്പിയും ഉപയോഗിയ്ക്കാമെന്നതുകൊണ്ട് കൂടുതല്‍ അപേക്ഷകള്‍ കിട്ടുമെന്നാണ് അധികൃതര്‍ കരുതുന്നത്. കോഴിക്കോട് ബി എസ് എല്‍ ഓഫീസില്‍ 10,000 എക്സ് സെല്‍ കാര്‍ഡുകളാണ് എത്തിയത്. ആദ്യം എത്തുന്നവര്‍ക്കായിരിയ്ക്കും കണക്ഷന്‍ കിട്ടുക എന്ന് അധികൃതര്‍ വ്യക്തമാക്കിയതുകൊണ്ടാണ് ഈ തിരക്കുണ്ടായതെന്ന് കരുതുന്നു.

മൊബൈല്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ബി എസ് എന്‍ എല്‍ ഓഫീസുകളില്‍ മറ്റ് ജോലികള്‍ നടത്താനാവാത്ത അവസ്ഥയാണ്. എല്ലാ ജീവനക്കാരും ഈ ജോലിയിലേര്‍പ്പെട്ടിരിയ്ക്കുകയാണ്.

സ്വകാര്യ മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യം ഉള്ളതുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ ഇതിനായി എത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ ബി എസ് എന്‍ എല്‍ നല്‍കുന്ന താരിഫ് സൗകര്യം അടുത്ത 90 ദിവസത്തേക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇത് പല ഉപയോക്താക്കള്‍ക്കും അറിയില്ലെന്നാണ് തോന്നുന്നത്. അതു കഴിഞ്ഞും സര്‍ക്കാര്‍ മൊബൈല്‍ സംവിധാനത്തിന്റ നിരക്കുകള്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് കുറവായിരിയ്ക്കുമെന്ന് ബി എസ് എന്‍ എല്ലും പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+