Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: ടെലഫോണ്‍ സംവിധാനം തകരാറില്‍

കൊച്ചി: കഴിഞ്ഞ ചൊവാഴ്ച തുടങ്ങി ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ ജീവനക്കാരുടെ ചട്ടപ്പടി സമരം ടെലഫോണ്‍ മേഖലയെയും റെയില്‍വെ, വിമാന റിസര്‍വേഷന്‍ സംവിധാനത്തെയും മിക്കവാറും സ്തംഭനാവസ്ഥയിലാക്കി.

ലോക്കല്‍ കോളുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലെങ്കിലും എസ് ടി ഡി, ഐ എസ് ഡി കോളുകള്‍ കിട്ടാതെ വരുന്നുണ്ട്. വരുംദിവസങ്ങളില്‍ ടെലഫോണ്‍ സംവിധാനം കൂടുതല്‍ തകരാറിലായേക്കും. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇത് കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചിട്ടുണ്ട്. ടെലികോം എഞ്ചിനീയറിംഗ് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന സമരം കാരണം ബി പി എല്‍, എസ്കോട്ടെല്‍, ഈയിടെ തുടങ്ങിയ ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നുണ്ട്.

റോമിംഗ് സൗകര്യമുള്ളവര്‍ക്കാണ് കൂടുതലായും തടസം അനുഭവപ്പെടുന്നത്. ആലപ്പുഴ പോലുള്ള ചെറിയ പട്ടണങ്ങളില്‍ മറ്റ് ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ തടസം നേരിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+