അതിസാരം: 250 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ജില്ലയില്‍ അതിസാരം ബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 250 ആയി.
ജില്ലയിലെ ആശുപത്രികളില്‍ അതിസാരം ബാധിച്ച 58 പേരെ കൂടി ഒക്ടോബര്‍ 28 തിങ്കളാഴ്ച പ്രവേശിപ്പിച്ചു. ഇവരില്‍ 22 പേര്‍ക്ക് കോളറയുടെ ലക്ഷണങ്ങളുണ്ട്.
ഇതുവരെ 12 രോഗികള്‍ക്ക് മാത്രമാണ് കോളറ ബാധിച്ചതായി സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. ശൈലജ അറിയിച്ചു. ഇവരില്‍ നാല് പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
കോളറ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി ജില്ല മുഴുവന്‍ കോളറ നിയന്ത്രണ പരിധിയില്‍ പെടുത്തി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കോളറ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. മന്ത്രി സി. എഫ്. തോമസ് ചെയര്‍മാനായ ഉപസമിതിയില്‍ ചെര്‍ക്കളം അബ്ദുള്ള, പി. ശങ്കരന്‍, ഡോ. എം. കെ. മുനീര്‍ എന്നിവരാണ് അംഗങ്ങള്‍.
തീരപ്രദേശ പഞ്ചായത്തുകളില്‍ മഴക്കാലത്തെ അതിസാരവും കോളറയും തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ ഒന്നിന് നടക്കും.












Click it and Unblock the Notifications