കോളറ: സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന്
തിരുവനന്തപുരം: ജില്ലയില്‍ കോളറ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുള്ള വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ക്ലീന്‍ കേരള പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ തീരദേശ പഞ്ചായത്തുകളില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മന്ത്രി ഒക്ടോബര്‍ 29 ചൊവാഴ്ച യോഗം വിളിച്ചുചേര്‍ത്തത്.
കോളറ പടരുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വൈകിപോയെന്ന് പാറശാല മണ്ഡലം എം എല്‍ എയും ഡെപ്യൂട്ടി സ്പീക്കറുമായ സുന്ദരന്‍നാടാര്‍ കുറ്റപ്പെടുത്തി. കോളറ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിലും വീഴ്ച വരുത്തി.
കോളറ തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മതിയായ സഹായം നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications