വ്യാജരേഖ: രണ്ട് പേരെ കൂടി ചോദ്യം ചെയ്തു
തിരുവനന്തപുരം: വ്യാജരേഖക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രദീപിക ലേഖകന്‍ എസ്. ചന്ദ്രമോഹന്റെ ഡ്രൈവര്‍ നിതിന്‍, ബന്ധു രജീഷ് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
നിതിനെ കഴിഞ്ഞ ദിവസങ്ങളിലും ചോദ്യം ചെയ്തിരുന്നു. ചന്ദ്രമോഹന്റെ അടുത്ത ചില ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതിനെ കുറിച്ച് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല.
കേസിലെ നാലം പ്രതി ജയചന്ദ്രന്‍ ഒളിവിലായതിനാല്‍ കേസ് അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണം മുന്നോട്ടുപോവാതെ വഴിമുട്ടി നില്‍ക്കുകയാണെന്ന ആരോപണമുണ്ട്. ജയചന്ദ്രനെ കണ്ടെത്താനായി അന്വേഷണം നടക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications