മന്ത്രി കടവൂരിനെതിരായ ഹര്‍ജ്ജി തള്ളി
കൊച്ചി: മന്ത്രി കടവൂര്‍ ശിവദാസന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി പി എമ്മിലെ ജെ മേഴ്സിക്കുട്ടി നല്‍കി ഹര്‍ജി ഹൈ കോടതി തള്ളി.
ത ിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ കരിതേച്ച് കാണിയ്ക്കുന്ന തരത്തിലുള്ള നോട്ടീസുകള്‍ ഇറക്കിയത് കടവൂരിന്റെ അറിവോടെയായിരുന്നെന്നായിരുന്നു മേഴ്സിക്കുട്ടിയുടെ ആരോപണം.
കേസില്‍ വാദം കേട്ട ജസ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. തിരഞ്ഞെടുപ്പ് അഴിമതി ആരോപണം ഉന്നയിച്ചാണ് മേഴ്സിക്കുട്ടി കേസ് നല്‍കിയത്.
കൊല്ലം ജില്ലയിലെ കുണ്ടറ നിയോജക മണ്ഡലത്തില്‍ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കടവൂര്‍ ശിവദാസന്‍ ജയിച്ചത്.












Click it and Unblock the Notifications